ദേവദൂതൻ പോകുന്നു

ദേവദൂതന്‍ പോകുന്നു ദൈവപുത്രന്‍ പോകുന്നു..

ജീവനാടകം അന്ത്യരംഗം മേരി തനയന്‍ പോകുന്നു... (ദൈവദൂതൻ )

 

ലോകം ചുമക്കും തോളുകളില്‍ കുരിശുചുമന്നേ പോകുന്നു..

കതിരുപെയ്യും കണ്ണുകളില്‍ കദനം ചൂടി പോകുന്നു...

കോപമില്ലീ നേരത്തും കുരുതിക്കളത്തില്‍ പോകുന്നു..

മുള്‍ക്കിരീടം ചൂടിക്കൊണ്ടേ മുഗ്ദ്ധഹൃദയന്‍ പോകുന്നു..

പോകുന്നു.... പോകുന്നു...

 

ചാട്ടയെടുത്തു യൂദരെല്ലാം മവന്‍ ധര്‍മ്മം വിതച്ചു നാട്ടിലെല്ലാം..

ആണിയടിച്ചു കൈത്തലത്തില്‍ ലവന്‍ സ്നേഹം വിതച്ചു ഭൂതലത്തില്‍

യൂദന്മാരിവര്‍ ചെയ്‌വതെന്തെന്നിവരറിയുന്നീല കര്‍ത്താവേ

നിന്‍ തിരുനാമം വാഴ്തപ്പെടാന്‍ നീയിവരോടു പൊറുക്കേണമേ...

പൊറുക്കേണമേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devadoothan pokunnu

Additional Info

Year: 
1977

അനുബന്ധവർത്തമാനം