കരുണാമയിയേ മേരിമാതാ
കരുണാമയിയേ മേരിമാതാ
കണ്‍കള്‍ തുറക്കില്ലേ
കദനം കവരും എന്റെ മകനായ്
കാലുകള്‍ തരുകില്ലേ
(കരുണാമയിയേ...)
കന്യാമാതേ ദേവസഭതന്‍
കതകു തുറക്കില്ലേ
കനിവായ് ഉരുകും
മെഴുകുവിളക്കിന്‍
ഒളിയും വളരില്ലേ
ഒളിയും വളരില്ലേ...
കരുണാമയിയേ മേരിമാതാ
കണ്‍കള്‍ തുറക്കില്ലേ
തൊട്ട നിലങ്ങള്‍ കോടിക്കാലം
വാഴും നിന്നാലേ
നിരങ്ങും മകനെ എടുത്തു വെച്ചു
നിന്റെ മുന്നാലേ
ആടും അലകള്‍ നിന്നാലേ
ഇളകും മരങ്ങള്‍ നിന്നാലേ
ഉലകും നീങ്ങും നിന്നാലേ
ഉണര്‍ന്നു പുണരൂ കണ്ണാലേ..
കണ്ണാലേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karunamayiye merimatha
Additional Info
Year:
1977
ഗാനശാഖ: