വാനമലര്‍ വീഥികളില്‍

വാനമലര്‍ വീഥികളില്‍-കുളിര്‍
വാസനതന്‍ തേരുകളില്‍
ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ
എന്‍ ഹൃദയത്തിന്‍ നായകനാരാ-
ണെന്നൊന്നു ചോദിക്കൂ
മാതാവോടൊന്നു ചോദിക്കൂ

വാനമലര്‍ വീഥികളില്‍ -കുളിര്‍
വാസനതന്‍ തേരുകളില്‍
ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ
എന്‍ ഹൃദയത്തിന്‍ നായികയാരാ-
ണെന്നൊന്നു ചോദിക്കൂ
മാതാവോടൊന്നു ചോദിക്കൂ

താമരതന്നിതള്‍ തടവാന്‍ താഴും
സൂര്യകരം പോലെ
പൂമകള്‍തന്‍ കൈതലോടാന്‍
കാത്തുവന്ന മന്നവനെ
ചേരേണ്ട കൈകളെ
ചേര്‍ത്തുവയ്ക്കും ദേവൻ ഇന്ന്
നീയെന്റെ സ്വന്തമെന്നു നെഞ്ചകം
ചൊല്ലിടുന്നു - ചൊല്ലിടുന്നു
അഹഹാ ആ....
വാനമലര്‍ വീഥികളില്‍

മാധുരി നിന്‍ വായ്തുറന്നു
മുത്തുകളെ ഞാനെടുത്തു
രാഗമെന്ന വിശപ്പാറ്റാന്‍
ഉണ്ടിടുന്ന കാലമേത്
മാലയുണ്ട് മേടയുണ്ട്
നാളെ നമ്മളൊന്നു ചേരാന്‍
ചോലയോടു തെന്നലാടും
ചൊന്നപടി നടക്കുമെല്ലാം
നടക്കുമെല്ലാം അഹഹാ ആ....
(വാനമലര്‍ വീഥികളില്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanamalar veedhikalil

Additional Info

Year: 
1977

അനുബന്ധവർത്തമാനം