നീലക്കടലിൻ തീരത്ത്

നീലക്കടലിന്‍ തീരത്തില്‍
സ്നേഹപ്പൂങ്കാവനമായി
കാലം കണ്ടൊരു നിധിപോലെ
കനകം വിളയും ദേശമതാ
(നീലക്കടലിന്‍...)

തെങ്ങുകള്‍ തിങ്ങി പനതിങ്ങി
തെന്നല്‍ കതിരുകളിടതിങ്ങി
വിളകള്‍ വിളങ്ങി നിറം ചൊരിയും
വേളാങ്കണ്ണി ഗ്രാമമതാ
(നീലക്കടലിന്‍...)

പൂവിന്‍ മണവും പുതുവെയിലിന്‍
പൊന്നുമണിഞ്ഞോരിളം തെന്നല്‍
അലയും കൊച്ചു കിടാവുകളെ
തഴുകിപ്പാടി കരതേടും
(നീലക്കടലിന്‍...)

പൊന്‍‌കതിര്‍ പിടിച്ച കര്‍ഷകനും
ഭൂമാതാവിന്‍ വരം നേടി
തന്‍ സുകൃതത്താല്‍ മുക്കുവനും
താവും കടലിന്‍ നിധി നേടി
(നീലക്കടലിന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkadalin theerathu

Additional Info

Year: 
1977

അനുബന്ധവർത്തമാനം