ബന്ധങ്ങളൊക്കെയും വ്യർത്ഥം

ബന്ധങ്ങളൊക്കേയും വ്യര്‍ത്ഥം
പിന്നെ എന്തിനീ അവകാശ തര്‍ക്കം .. (2)
പ്രപഞ്ചമേ ഒരു മിഥ്യ
അതില്‍ പ്രതീക്ഷയോ നിത്യവിരക്തത .. (2)

ക്ഷണപ്രഭാചഞ്ചലമീ ജീവിതം
നമ്മള്‍ ക്ഷണിക്കാതിവിടെ വന്ന വിരുന്നുകാര്‍ .. (2)
മോഹങ്ങള്‍ വെറും വന്ധ്യമേഘങ്ങള്‍.. (2)
ശാപമോക്ഷം കാക്കുന്ന കരിങ്കല്ലുകള്‍ ... (ബന്ധങ്ങളൊക്കേയും)

മനുഷ്യന്‍ ഒരു മഹാ നിര്‍ഭാഗ്യവാന്‍
എന്നും മനസ്സില്‍ തീ എരിയുന്ന നിസ്സഹായന്‍ .. (2)
ഏതോ നേടാനവന്‍ പാടുപെടുന്നു .. (2)
പക്ഷേ യാതൊന്നും സ്വന്തമായ് നേടുന്നില്ല ... (ബന്ധങ്ങളൊക്കേയും)

 

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bandhangalokkeyum vyartham

Additional Info

അനുബന്ധവർത്തമാനം