നീരദ ഗന്ധർവ്വകന്യകമാർ
നീരദ ഗന്ധര്‍വ്വ കന്യകമാര്‍
നഗ്നനീള്‍വിരല്‍ത്തുമ്പിനാല്‍ മിഴിയെഴുതി
ഭൂമിയുടെ പത്മദള ക്കുമ്പിളിലേകി
പുഷ്യരാഗം പതിച്ചൊരു പാരിതോഷികം
ആ പാരിതോഷികമല്ലോ ഞാൻ
(നീരദ ഗന്ധര്‍വ്വ കന്യകമാര്‍ ...)
കാലിലിന്ദ്രധനുസ്സണിയുന്നൊരു
കന്നിമേഘത്തിന്റെ ചിറകിലൂടേ
അനുരാഗവിവശനാമെന്നാത്മ നായകന്റെ
അന്തരംഗത്തില്‍ ഞാന്‍ പെയ്തിറങ്ങി
അതില്‍ അഞ്ചിന്ദ്രിയങ്ങളുമാണ്ടു മുങ്ങീ
(നീരദ ഗന്ധര്‍വ്വ കന്യകമാര്‍ ...)
ഇന്ദ്രനീലചക്രവാളഗോപുരം തുറക്കുമീ
വൃന്ദാവനത്തിലെ വീഥികളില്‍
സംഗീതവേണുവാലുന്മാദമുണര്‍ത്തും
ശൃംഗാരനായികയായി
ഞാന്‍ മംഗളസുമംഗലയായി
(നീരദ ഗന്ധര്‍വ്വ കന്യകമാര്‍ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neeradha gandharva
Additional Info
ഗാനശാഖ: