പാച്ചോറ്റി പൂക്കുന്ന കാട്ടിൽ

 

ഓഹോ...ഓ....ഓഹോഹോ...
പാച്ചോറ്റി പൂക്കുന്ന കാട്ടിൽ
പച്ചിലച്ചാർത്തിന്റെ നാലുകെട്ടിൽ
കന്നിക്കവുങ്ങിന്റെ പൂക്കുല പോലൊരു
കാവളംകിളിയുണ്ടായിരുന്നു
കാവളംകിളിയുണ്ടായിരുന്നു
(പാച്ചോറ്റി പൂക്കുന്ന ....)

കളിചിരി മാറാത്ത പ്രായത്തിലവളൊരു
കളിത്തോഴനെ മുന്നിൽ കണ്ടുമുട്ടി
തേനും തിനയ്ക്കുമവൻ നാടുവിട്ടകന്നിട്ടും
നീറും മിഴിയുമായ് അവളിരുന്നു
മോഹം തേരോടും കരളുമായ് കാത്തുനിന്നു
(പാച്ചോറ്റി പൂക്കുന്ന ....)

വെൺകൊറ്റക്കുടക്കീഴിൽ അവനെഴുന്നള്ളുന്ന
ചെല്ലച്ചിറകടിയൊച്ച കേൾക്കേ
ഒരു നോക്കു കാണാൻ തിടുക്കമായി
ഒന്നുരിയാടാൻ തുടിപ്പായി
പിന്നെ ഒരു നൂറു സ്വപ്നത്തിൻ തിളക്കമായി
(പാച്ചോറ്റി പൂക്കുന്ന ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paachotti pookkunna kaattil

Additional Info

അനുബന്ധവർത്തമാനം