ആരോമൽ ശലഭങ്ങളായ്
ആ ....ധരനാ...എഹേയ്...നാ ധരനാനനാ
ആരോമൽ ശലഭങ്ങളായ്...
പകലാറുമീ വാനിൽ വിട ചൊല്ലിയോ നാം..
ആരോമൽ ശലഭങ്ങളായ്
പകലാറുമീ വാനിൽ
ഒരുനാളിനി വീണ്ടും ചേരാനോ..
പലരായ് നാം ദൂരെയായി......
വിട ചൊല്ലിയോ നാം പല പാടായ് ദൂരെ മാഞ്ഞുവല്ലോ പല പാടായ് ദൂരെ മാഞ്ഞുവല്ലോ.... ഒരുനാളിനി വീണ്ടും ചേരാനോ
ആരോമൽ ശലഭങ്ങളായ്.....
പകലാറുമീ വാനിൽ
തെളിനീലമേഘം മേയും താഴ്വരയിൽ
ചിരി പോലെ ഓളമുണരും കാട്ടു പൊയ്കയിൽ..(തെളിനീലമേഘം...)
പണ്ടേതോ പൂക്കാലം നീന്തും പുലരിയിലാർദ്രമായ് ആലോലം പൊൻവെയിലിൽ മിന്നും ചിറകുകളീണമായ് ഒന്നായി
കുളിരലകളിലാടി നാം.
ആരോമൽ ശലഭങ്ങളായ്.....
പകലാറുമീ വാനിൽ....
വിട ചൊല്ലിയോ നാം.....
കഥ പാടി നമ്മൾ നീങ്ങും തീരങ്ങളിൽ തിര വന്നു പാദമുഴിയും കൗതുകങ്ങളിൽ
(കഥ പാടി....)
ദീപങ്ങൾ കൺചിമ്മും രാവോരങ്ങളിലൂടവേ... കണ്ടാലും തീരാതെ എന്നും വന്ന കിനാവുകൾ എങ്ങോ പോയ്...അലമറിയുമൊരാഴിയിൽ.... ആരോമൽ ശലഭങ്ങളായ്.....
പകലാറുമീ വാനിൽ.... പല പാടായ് ദൂരെ മാഞ്ഞുവല്ലോ....
വിട ചൊല്ലിയോ നാം...
പല പാടായ് ദൂരെ മാഞ്ഞുവല്ലോ..
ഒരുനാളിനി വീണ്ടും ചേരാനോ....
ഒരുനാളിനി വീണ്ടും ചേരാനോ.... ആരോമൽ ശലഭങ്ങളായ്....
പകലാറുമീ വാനിൽ പലരായ് നാം ദൂരെയായി......