പലവഴി ഒഴുകിയ

പലവഴിയൊഴുകിയ മാനസങ്ങൾ ഒരുതണലണയുകയായ്...
ചിതറിയ കളിചിരി കൂട്ടി വീണ്ടും പഴയൊരു കഥ തുടരാൻ....
ഇന്നു വിണ്ണിൻ ഈറൻ അണി നിലാനീലമഷി ച്ചെപ്പിൽ മുങ്ങും ഇളവിരലുകളാൽ സ്വയമുള്ളിന്നുള്ളിൽ അവരെഴുതുകയായ് ധന്യം ധന്യം ഈ സുഖലയം...

സിനിമാ കമ്പനീ....കമ്പനീ....കമ്പനീ....

(പലവഴിയൊഴുകിയ...)

സിനിമാ കമ്പനീ....സിനിമാ കമ്പനീ

മോഹത്തീരത്തിൻ ചായം മാറ്റുന്നു
കിനാവെയിൽ ഒളിനാളം മോഹം പോലെല്ലാം കയ്യിൽ ചേരുമ്പോൾ നെഞ്ചിലെന്തൊരുന്മാദം... കാതങ്ങൾ ദൂരെ...ആ....ആ....
പൊയ്പ്പോയ നാളിൽ നിന്നും മാറ്റുള്ള ചിത്രം നെയ്യും കാലത്തിൻ ചേലേറും വെള്ളിത്തിര മേലെ.. നാളത്തെ താരങ്ങൾ നമ്മൾ....ഓ...ഓ....

സിനിമാ കമ്പനീ....സിനിമാ കമ്പനീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palavazhi ozhukiya