അഞ്ചുകണ്ണനല്ല
അത്തള പുത്തള തവളാച്ചീ
ചുക്കുമേൽ ഇരിക്കണ ചൂലാപ്പ്
മറിയം വന്നു വിളക്കൂതി
മണി കുട്ടാ മണ്ടൂസേ...
അഞ്ചുകണ്ണനല്ലാ മിഴി ചെമ്പരത്തിയല്ല (2)
ഈ വിരുതൻ മായാവിയല്ല മറയാൻ
തേൻ കൊതിയൻ ശിക്കാരിയല്ല ഞെളിയാൻ
ഇവനു തലയിൽ ഒരു മറുകു മറുകിലൊരു
മറുതയും അവളുടെ കറുകയും അലയണു
പാവം പണ്ടിവൻ ആപ്പിലായതും
ആരോ പറയണു മൂപ്പരെ ഞെളിയ വാലെവിടെ
ഈ വഴികളിൽ നിറഞ്ഞെത്തിയൊരു പൂക്കാലം
തുമ്പ തുളസികൾ ചെമ്പരത്തികൾ പങ്കു വെച്ചതു കണ്ടില്ലേ (2)
ഈ പുഴയും പുതിയൊരു പെണ്ണല്ലേ
അവളെ നീ അറിയും കള മൊഴി കേട്ടില്ലേ
ഓ ..ജാതകം നേരാകുമോ മോതിരം കൈമാറുമോ
ജാതകം നേരാകുമോ മോതിരം കൈമാറുമോ
കുടയും വടിയും എടു കുയിലു കുരവയിടു
വരനുടെ നെറുകയിൽ ഒരു ചെറു കുറി തൊടു (അഞ്ചുകണ്ണനല്ല....)
ഈ പുഴയിലും മുഖം നോക്കിയൊരു പൂന്തിങ്കൾ
താഴെ വന്നീ പെൺ കിടാവിനു പൊട്ടു കുത്തിയതറിയില്ലേ (2)
ആ മിഴികൾ കവിതകളായില്ലേ
അഴകിൽ ആ കവിളിൽ പുലരി വിരിഞ്ഞില്ലേ
ഓ.. പാൽക്കുടം നീ ഏന്തുമോ പാതിരാ പൂ ചൂടുമോ (2)
അരിയും മലരുമെട് പുതിയ പുടവയെട്
അകിലിനു പുകയെടു തകിലിനു ചെവി കൊട്