പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി

പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ (൨)

ഓ .............. കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത് കനകം വിളഞ്ഞതും കവര്‍ന്നില്ലേ കാമന്‍ ഒരു വില്ലല്ലേ കാത്തിരുന്ന നാളില്‍ നീ കതകും ചാരല്ലേ നി ഉറങ്ങല്ലേ (പാതിരാപ്പൂ ചൂടി)

 

അന്നലിട്ട പൊന്നൂഞ്ഞാല്‍ ആടിയെത്തും നേരത്ത് അധരം കവര്‍ന്നതും മറന്നില്ലേ മഞ്ഞു കൊണ്ടു കൂടാരം മാറില്‍ ഒരു പൂണാരം മധുരം മായല്ലേ നീ മയങ്ങല്ലേ (പാതിരാപ്പൂ ചൂടി)   പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ

ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Pathira poo choodi

Additional Info

അനുബന്ധവർത്തമാനം