മയിലായ് പറന്നു
Music:
Lyricist:
Singer:
Raaga:
Film/album:
മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂ
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും (മയിലായ്...)
മുകിലുകൾ മേയും മാമഴ കുന്നിൽ
തളിരണിയും മയില്‍പ്പീലിക്കാവിൽ (2)
കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻ
വരൂ വരൂ വരദേ
തരുമോ ഒരു നിമിഷം (മയിലായ്...)
വിരഹനിലാവിൽ സാഗരമായ്
പുഴകളിലേതോ ദാഹമായി (2)
ആറ്റിലുറങ്ങും തേങ്ങലായ്
പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ
തരുമോ തിരുമധുരം (മയിലായ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mayilay parannu va
Additional Info
ഗാനശാഖ: