മയിലായ് പറന്നു വാ

 

മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ
മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം  കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
നിസരി നീധപനി ധാപമഗരീ മാഗാസ നിസാ 
മയിലായ് ഓ  മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ

മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ
കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ
വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം 
മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി 
വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി 
ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ.. തരുമോ തിരുമധുരം  

മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ
ഏഴില്ലം  കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ
മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ
നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും
നിസരി നീധപനി ധാപമഗരീ മാഗാസ നിസാ 
മയിലായ് ഓ  മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ
കനിവായ് പൊഴിഞ്ഞു താ  മണിപ്പീലിയൊന്നു നീ അരികെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Mayilaay parannu vaa

Additional Info

അനുബന്ധവർത്തമാനം