ഒന്നാനാം കുന്നിന്മേൽ - M

കതിർമഴ പൊഴിയും ദീപങ്ങൾ 
കാർത്തിക രാവിൻ കൈയ്യിൽ
ആയിരം പൊൻതാരകങ്ങൾ 
താഴെ വിരിയും അഴകോടെ

ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴിനാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ 
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്

ഒത്തിരിയൊത്തിരി ഇരവുകൾ ചിരിയുടെ 
മുത്തു പൊഴിഞ്ഞതു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ
നന നന നന നന പിന്നാലെ

ഏഴു ജന്മങ്ങളേഴാം കടലായി
എന്റെ ദാഹങ്ങളീറക്കുഴലായി
കാതോർക്കുമോ കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പി പെണ്ണാളേ
ചിരിക്കുന്ന കാൽചിലങ്ക താളമായി 
ചേർന്നു വാ
ചിത്രവീണയിൽ നിലാവിൻ 
മുത്തുമാരി പെയ്യാൻ 
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്

ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞുമഞ്ചാടി ചിമിഴിൻ മനസ്സല്ലോ 
നേരാവുമോ സ്വപ്നം മയിലാടുമോ
പീലിപ്പൂ ചൂടാനാളുണ്ടോ
തനിച്ചെന്റെ മൺചെരാതിൽ 
പൊൻവെളിച്ചം കൊണ്ടു വാ
തങ്കമോതിരം നിനക്കായ് കാത്തു 
വെച്ചതല്ലേ 

ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴിനാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ 
ഒന്നാനാം കുന്നിന്മേൽ പൊൻവിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnanam kunninmel - M

Additional Info

Year: 
1998

അനുബന്ധവർത്തമാനം