സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും

സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും
രാമനാമം കേട്ടുണർന്നതല്ലേ
സോമയാഗം തന്ന യോഗമല്ലേ
ജാതകർമം ചെയ്ത പുണ്യമല്ലേ
തൃക്കണ്ടിയൂർ തേവരായ് വളര് വളര് 
ഉണ്ണി നാവാ മുകുന്ദനായ് വളര് വളര്
സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും

സ്വർണ്ണ നാരായം കൊണ്ടേഴുതേണം
നാവിൽ നാലു വേദങ്ങളും നിറയേണം 
ഭേദവും ഭാവവും മാറേണം
പൂമനം ക്ഷേത്രമായ് വളരേണം
പൊന്നരയാലായ് പടരേണം
എന്നുമാലില പോലെ ജപിക്കേണം
ജപിക്കേണം...ജപിക്കേണം
സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും

ശംഘനാദം കേട്ടുണരുമ്പോൾ
ഉള്ളിലോംകാരമന്ത്രം മുഴങ്ങേണം 
കാവ്യവും രൂപവും തെളിയുമ്പോൾ
നൂറു സർഗ്ഗമായ് മാനസം വിടരേണം
നാടുണരാനായ് എഴുതേണം
എന്നുമാചാര്യനായ് നീ ഉയരേണം
ഉയരേണം..ഉയരേണം

സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും
രാമനാമം കേട്ടുണർന്നതല്ലേ
സോമയാഗം തന്ന യോഗമല്ലേ
ജാതകർമം ചെയ്ത പുണ്യമല്ലേ
തൃക്കണ്ടിയൂർ തേവരായ് വളര് വളര് 
ഉണ്ണി നാവാ മുകുന്ദനായ് വളര് വളര്
സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargavathil kilikkoottil ninnum