സമയം മനോഹരം

സമയം മനോഹരം
ഹൃദയം വിമോഹിതം
സുന്ദരാംഗൻ എന്നംഗരാഗം അണിയാന്‍ 
കമനീയകാന്തി നുകരാന്‍ 
ഇനിയുമെന്തു താമസം
സമയം മനോഹരം
ഹൃദയം വിമോഹിതം

പ്രഥമ സമാഗമ ലജ്ജിതയായ്
നവനീത ചന്ദ്രിക തെളിഞ്ഞു
മധുപാത്രമേന്തി നീലോല്പലങ്ങള്‍
വരവേല്‍ക്കയായ് സഖീ
(സുന്ദരാംഗന്‍...)

മൃദുല കളേബര ചാരുതയില്‍
സുമബാണ കൗതുകം ഉണര്‍ന്നു
വല്ലീ നികുഞ്ജമുന്മാദമേകി
ഇളവേല്‍ക്കയായ് സഖീ
(സുന്ദരാംഗൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Samayam manoharam

Additional Info

Year: 
1994