കേളീ നന്ദന മധുവനിയിൽ
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്
ഒരു രാജകുമാരനൊരുങ്ങി
നവ കുങ്കുമസൂര്യനുണര്‍ന്നു
പ്രിയസീതാമനസമേ തുയിലുണരൂ
തുയിലുണരൂ...
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്
ആയിരം തോഴിമാരും രത്നമണിഭൂഷകളും
സ്വയംവരമണ്ഡപവും മാല്യവുമൊരുങ്ങി
കളഭവുമണിനിരയും കുരവയുമൊഴുകുകയായ്
കുഴലും വീണയുമായ്
കളമൊഴികള്‍ ശ്രുതിഭരമായ് പാടുകയായ്
നീ ഉണരുക ഉണരുക ദേവീ
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്
മംഗളഹൃദയവും മുകുളിത കരവുമായ്
സംഗമലീലാ കാമനയോടെ
സുരഭില വനലതയില്‍
ചുംബനമലരുകളായ് വിടരാനിനിയുണരൂ
സ്വരനദിയില്‍ തിരയിളകും ഗാനവുമായ്
നീ ഉണരുക ഉണരുക ദേവീ...
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്
ഒരു രാജകുമാരനൊരുങ്ങി
നവ കുങ്കുമസൂര്യനുണര്‍ന്നു
പ്രിയസീതാമനസമേ തുയിലുണരൂ
തുയിലുണരൂ...
കേളീ നന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്