ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ട്
ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടു-
ണർത്തുന്ന സർഗ്ഗപ്രഭാവമേ വന്ദനം
അമ്മേ ജഗത്പ്രാണരൂപിണീ
മാനസക്ഷേത്രവിഹാരിണീ വന്ദനം
(ജന്മാന്തരങ്ങളെ)
സ്വന്തമെന്നുള്ളോരഹന്തകൾ തീണ്ടാതൊ-
രാദിത്യബിംബമായ് മാറുവതെന്നു ഞാൻ
പാടുന്നതെല്ലാം സഹസ്രനാമാർച്ചനാ-
മന്ത്രമായ് മാറുവതെന്നിനി അംബികേ
കർമ്മങ്ങൾ പൂജാഫലങ്ങളായ് മാറുവാൻ
എന്നിനി എൻ മനം സമ്പൂർണ്ണമായിടും
(ജന്മാന്തരങ്ങളെ)
ജീവധർമ്മങ്ങളെ അവിടുത്തെ മായാ-
മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻ
കേൾക്കുമീ നാദങ്ങൾ തൃപ്പാദമിളകുന്ന
മഞ്ജീരശിഞ്ചിതമാകുന്നതെന്നിനി
നിദ്രയിൽപ്പോലുമെൻ ചിന്താതരംഗങ്ങൾ
അമ്മേ മഹാധ്യാനമാകുന്നതെന്നിനി
(ജന്മാന്തരങ്ങളെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Janmantharangale
Additional Info
ഗാനശാഖ: