അയ്യപ്പാ നിന്നടി പൊന്നടി

അയ്യപ്പാ....നിന്നടി പൊന്നടി തേടിയുഴന്നിവനയ്യപ്പാ
മെയ്യപ്പാ...പൊന്‍‌പടി പതിനെട്ടെന്നിനി കാണുവതയ്യപ്പാ
(അയ്യപ്പാ...)

ദാസനെത്ര കാത്തിരുന്നു
ദേവപാദമോര്‍ത്തിരുന്നു
കത്തുമഴല്‍ കര്‍പ്പൂരം 
അശ്രുനീരാലഭിഷേകം
സര്‍വ്വവും ശാസ്താമയം 
ശരണത്തിലകലും ഭയം
സര്‍വ്വവും ശാസ്താമയം 
ശരണത്തിലകലും ഭയം

പതിതര്‍‌തന്‍ നോവിലേ 
പൂവിടൂ നിന്‍‌മുഖം
ശരണമേ മന്ത്രമായ് 
ചരണമേ ലക്ഷ്യമായ്
കല്ലിലും മുള്ളിലും നടക്കും ഞാന്‍ - ഇനി
കാട്ടിലും മേട്ടിലും ഓടും ഞാന്‍
വേദന തിന്നതുമാധിയിലാഴ്ന്നതുമാ- 
നട കാണ്‍‌മതിനേ
നിദ്ര മറന്നതുമാര്‍‌ത്തി പിടിച്ചതും 
ഇരുമുടി ചുമപ്പതിനേ
വാടിയ ജീവനിലമൃതം ചൊരിയുവതയ്യപ്പദര്‍ശനമേ
അയ്യപ്പാ... അയ്യപ്പാ... അയ്യപ്പാ... 
(അയ്യപ്പാ...)

ചന്ദനം കുങ്കുമം സര്‍വ്വവും സംഗമം
സ്വാമിതന്‍ ചരണമേ ഭൂമിയില്‍ മോചനം
ഭക്തരില്‍ നിന്‍ കരം ചേര്‍ക്ക നീ
എന്‍ തപം സാധ്യമായ് തീര്‍ക്ക നീ

അജ്ഞതതന്നിലുമക്ഷരസിദ്ധി-
കളരുളിടുമയ്യപ്പാ
നിന്‍ പദം പാടിടും പമ്പയിലെത്താന്‍ വരമരുളയ്യപ്പാ
നിന്‍ മുഖദര്‍ശനമഗതിയെനിക്കൊരു പുണ്യസുദര്‍ശനമേ
അയ്യപ്പാ... അയ്യപ്പാ... അയ്യപ്പാ... 
(അയ്യപ്പാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayyappa ninnadi ponnadi

Additional Info

Year: 
1993

അനുബന്ധവർത്തമാനം