നീ ഇനിയും കണ്ണു തുറക്കൂ
നീ ഇനിയും കണ്ണു തുറക്കൂ
പൊന്നൊളിയായ് വന്നു നില്‍ക്കൂ
ഇന്നീ ജീവനിലമൃതം ചൊരിയില്ലെങ്കില്‍
ദേവനല്ല നീ - കല്ല്
നീ അയ്യപ്പനോ നീചദേവനോ - എന്നും
സത്യത്തെ വെടിയാത്ത യോഗീന്ദ്രനോ
അതോ സത്യത്തിന്‍ പ്രഭ മായ്ക്കും സങ്കല്‌പമോ
(നീ ഇനിയും...)
ഞാനിന്നു തൊഴുന്നേന്‍ ശ്രീപാദം
നിന്‍ സന്നിധി തേടി അകനേത്രം
എന്‍ അന്ധതയോര്‍ത്തിന്നുഴറുന്നേന്‍
നിന്‍ തിരുവവതാരം അറിയുന്നേന്‍
എന്‍ നാഥന്റെ ഭക്തിയില്‍ നീ ലയിക്കൂ
എന്നുണ്ണിക്കു ജീവിതം നീയേകൂ
നിന്റെ ശക്തികള്‍തന്‍ നിജം കാട്ടുക നീ
ധര്‍മ്മരക്ഷകന്‍ തന്നെയെന്നുണര്‍ത്തുക നീ
നീ അയ്യപ്പനോ നീചദേവനോ - എന്നും
സത്യത്തെ വെടിയാത്ത യോഗീന്ദ്രനോ
അതോ സത്യത്തിന്‍ പ്രഭ മായ്ക്കും സങ്കല്‌പമോ
എന്‍ ഭക്തിതന്നുറവയും ഭയമാകാം
നിന്‍ മൗനത്തിന്‍ കാരണം ഞാനാകാം
എന്‍ ദുര്‍വിധിയും നിന്‍ ചിരിയാകാം
നിന്‍ കണ്‍കളിലെല്ലാം കളിയാകാം
എന്റെ നാഥന്റെ ഹൃദയം നീയറിഞ്ഞാല്‍
എന്‍ കണ്ണനു സദ്‌ഗതി നീയേകൂ
നിന്റെ നാമങ്ങള്‍ക്കൊക്കെയും സാരമേകൂ
ധര്‍മ്മശാസ്താവേ ഉണ്ണിയെ നീയുണര്‍ത്തൂ
നീ അയ്യപ്പനോ നീചദേവനോ - എന്നും
സത്യത്തെ വെടിയാത്ത യോഗീന്ദ്രനോ
അതോ സത്യത്തിന്‍ പ്രഭ മായ്ക്കും സങ്കല്‌പമോ