മണികണ്ഠമഹിമകൾ

സ്വാമിയേ.... 
സ്വാമിയേയ്....ശരണമയ്യപ്പാ
കന്നിമൂല ഗണപതിഭഗവാനേയ്....ശരണമയ്യപ്പാ
സദ്‌ഗുരുനാഥനേയ്.... ശരണമയ്യപ്പാ

മണികണ്ഠമഹിമകള്‍ 
അനന്തമതു ചൊല്ലു ശാരികേ 
മതിവരുവോളം
നോവകലാന്‍ പാപനിഴലകലാന്‍ 
മനസ്സിന്‍ നോവകലാന്‍
പാപനിഴലകലാന്‍
ബ്രഹ്മധര്‍മ്മങ്ങളലിയുന്ന 
സംഗീതം നീ പാടുക - എന്നും
മണികണ്ഠമഹിമകള്‍

പതിനെട്ടു പടികളെന്നാല്‍ 
പതിനെട്ടു തത്ത്വങ്ങള്‍
പതിനെട്ടദ്ധ്യായം 
ഭഗവദ്‌ഗീതയിലും 
സ്വാമിയേയ്...ശരണമയ്യപ്പാ
സ്വാമിയേയ്...ശരണമയ്യപ്പാ
ഇരുമുടിക്കെട്ടെന്നാല്‍ വെറുമൊരു ചുമടല്ല
സുഖദുഃഖജാലങ്ങള്‍ ആടുന്ന ഹൃദയം താന്‍
കല്ലും മുള്ളും മെത്തയാക്കി തുടരുമീ മലയേറ്റം
ബ്രഹ്മത്തിലൊടുങ്ങീടും ജീവിതയാത്രയല്ലോ
യോഗമുദ്രാഭാവത്തില്‍ യോഗീശന്‍ ഗിരിമുകളില്‍
മംഗല്യരൂപനിവന്‍ ഓംകാരപ്പൊരുളല്ലോ
മണികണ്ഠമഹിമകള്‍ 
അനന്തമതു ചൊല്ലു ശാരികേ 
മതിവരുവോളം - എന്നും
മണികണ്ഠമഹിമകള്‍

സര്‍വ്വരുമൊരുപോലെ 
നിര്‍വൃതി പുണരുന്നു
ജാതിമതമിവിടില്ല ഭേദങ്ങളിവിടില്ല
സ്വാമിയേയ്...ശരണമയ്യപ്പാ
സ്വാമിയേയ്...ശരണമയ്യപ്പാ
മന്നവനും യാചകനും സന്നിധിയിലൊരു പോലെ
പണ്ഡിതനും പാമരനും പൊന്‍‌പടിയിലയ്യപ്പന്‍
ശ്രീധര്‍മ്മശാസ്താവായ് വേദാന്തജേതാവായ്
സമതതന്‍ പ്രഭ വിതറി വാഴുന്നിതയ്യപ്പന്‍
ഭക്തര്‍‌തന്നഭയദീപം സത്യത്തിന്‍ നിത്യരൂപം
മേവുന്നു മലമുകളില്‍ ശ്രീഭൂതനാഥനിവന്‍

മണികണ്ഠമഹിമകള്‍ 
അനന്തമതു ചൊല്ലു ശാരികേ 
മതിവരുവോളം - എന്നും
മണികണ്ഠമഹിമകള്‍
സ്വാമിശരണം അയ്യപ്പശരണം
സ്വാമിശരണം അയ്യപ്പശരണം
അയ്യപ്പശരണം സ്വാമിശരണം
സ്വാമിയേയ്....ശരണമയ്യപ്പ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manikanda mahimakal

Additional Info

Year: 
1993

അനുബന്ധവർത്തമാനം