ശക്തിവിനായക പാഹിമാം

ശക്തിവിനായക പാഹിമാം വര
സിദ്ധി വിനായക പാഹിമാം
ആദിമൂല ഗണനാഥ ഗജാനന
അംബികാതനയ ലംബോദര പാഹിമാം (ശക്തി..)
 
പ്രണവസ്വരൂപാ പ്രണാമം പ്രണാമം
പ്രപഞ്ചം നിൻ തുമ്പിക്കൈ തൻ കളിപ്പാട്ടം
കാലം നിൻ മൂഷികൻ
നീയതിൻ ചാലകൻ
നായകൻ നീയേ നാമവും നീയേ (ശക്തി..)
 
കരങ്ങളഞ്ചിനും പ്രണാമം പ്രണാമം
അവ പഞ്ചഭൂത പ്രതീകങ്ങളല്ലോ
വിഘ്നവും നിൻ കളി
നീ ചിദാനന്ദം
നീ പരബ്രഹ്മം (ശക്തി..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sakthivinayaka paahimam

Additional Info

അനുബന്ധവർത്തമാനം