പറക്കും തളികയിൽ
പറക്കും തളികയിൽ പാതിരാത്തളികയിൽ
പണ്ടൊരു രാജകുമാരൻ
അറബിക്കഥയിലെ ആകാശക്കോട്ടയിലെ
അൽഭുതവിളക്കിനു പോയീ (പറക്കും.. )
തങ്കനിലാവിന്നരമനയിൽ
താരാകുമാരിയുമായി (2)
ആടിയും പാടിയും മോതിരം മാറിയും
ആയിരം രാവുകൾ കടന്നുപോയീ
വേഗം കടന്നു പോയീ (പറക്കും... )
താഴെയൊരോമന മൺകുടിലിൽ
ഒരു തകരവിളക്കിന്നരികിൽ
താലത്തിൽ മിഴിനീർപ്പൂക്കളുമായൊരു
താമരപ്പെണ്ണവനെ കാത്തിരുന്നൂ
അവൾ കാത്തിരുന്നൂ (പറക്കും... )
മധുവിധുരാവിൽ മല൪വനിയിൽ
മായാവിമാനവുമേറി
താരകപ്പെണ്ണുമായ് പാടിയുമാടിയും
താമരപ്പെണ്ണിനെ മറന്നുപോയീ
അവൻ മറന്നുപോയീ ( പറക്കും... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Parakkumthalikayil
Additional Info
ഗാനശാഖ: