കാട്ടിലെ കുയിലിൻ കൂട്ടിൽ

കാട്ടിലെ കുയിലിന്‍ കൂട്ടില്‍
കാക്ക പണ്ടൊരു മുട്ടയിട്ടു
കൂടറിഞ്ഞില്ല കാടറിഞ്ഞില്ല 
കുയിലുമറിഞ്ഞില്ല 
(കാട്ടിലെ... )

കൂട്ടില്‍ കുയിലു പൊരുന്നയിരുന്നു
മുട്ട വിരിഞ്ഞൊരു കുഞ്ഞായി (2)
കുയിലിന്റെ കുഞ്ഞിനും കാക്കക്കുഞ്ഞിനും
കുപ്പായം തുന്നിയതൊരുപോലെ (2)
(കാട്ടിലെ... )

കുയിലിന്റെ വീട്ടില്‍ കാക്കച്ചിയൊരുനാള്‍
കുഞ്ഞിനെക്കാണാന്‍ പോയി
പാവം കാക്കയ്ക്കു തന്‍കുഞ്ഞു പൊന്‍കുഞ്ഞു
പാടിക്കേള്‍ക്കാന്‍ കൊതിയായി 
(കാട്ടിലെ....)

കുഞ്ഞിച്ചിറകുകള്‍ ചീകി മിനുക്കി
കുയിലമ്മപാടി കൂ... കൂ... 
കുയിലിന്റെ പാട്ടുകള്‍ കേട്ടുവളര്‍ന്നിട്ടും
കുഞ്ഞു കരഞ്ഞു കാ കാ 
കാക്കക്കുഞ്ഞു കരഞ്ഞു കാ... കാ...

കാട്ടിലെ കുയിലിന്‍ കൂട്ടില്‍
കാക്ക പണ്ടൊരു മുട്ടയിട്ടു
കൂടറിഞ്ഞില്ല കാടറിഞ്ഞില്ല 
കുയിലുമറിഞ്ഞില്ല 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattile Kuyilin

Additional Info