മുല്ലപ്പൂവേ നിന്നെ പോലും

മുല്ലപ്പൂവേ നിന്നെപ്പോലും
വെല്ലും പെണ്ണാണിവൾ 
കാണും തോറും കാണാൻ തോന്നും 
പൊന്നിൻ മൊഞ്ചുള്ളവൾ 
പകലൊഴുകുന്ന നിലാവോ 
കൊലുസ്സയണിയുന്ന കവിതയോ 
എല്ലാരും ചോദിക്കില്ലേ 
ചുമ്മാ നീ പോയ്മറയല്ലേ 

കരയും കടലും തഞ്ചത്തിലാടി 
ഇവളെ കണ്ടാ കാറ്റും ഇഷ്ടം കൂടി 
പതിവായ് കാണും പലരാണേലും 
പകൽപ്പൂരം കാണാനിവളോടൊപ്പം കൂടി 
നല്ലോണമാടാനായ് കൊതിയുള്ളോളാണ് 
വെറുതെ നിൽക്കുമ്പോൾ മൂളിപ്പാടുന്നോളാണ്‌    
ഒരു ജന്മം തീരാ കണ്ണീരിൽ നീന്തി 
ചിരിതൂകി നിൽക്കും പെണ്ണാണ് 

മുല്ലപ്പൂവേ നിന്നെപ്പോലും
വെല്ലും പെണ്ണാണിവൾ 
കാണും തോറും കാണാൻ തോന്നും 
പൊന്നിൻ മൊഞ്ചുള്ളവൾ 
പകലൊഴുകുന്ന നിലാവോ 
കൊലുസ്സയണിയുന്ന കവിതയോ 

എല്ലാരും ചോദിക്കില്ലേ 
ചുമ്മാ നീ പോയ്മറയല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullapoove