പുലരിയിലൊരു പൂന്തെന്നൽ

പുലരിയിലൊരു പൂന്തെന്നൽ
കൊളുത്തുന്നു ദീപം
ഹരിനാമം ചൊല്ലുമ്പോൾ
തിളങ്ങുന്ന ദീപം
മലർച്ചുണ്ടിൽ തുളുമ്പുന്ന മുളം തണ്ടുമായീ
മണിക്കണ്ണൻ വിരുന്നെത്തി വിളിക്കുന്നുവെന്നോ

മഴയുടെ മിഴി മൺ ചെരാതിൽ
തളിക്കുന്നു തീർഥം
അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുല ദൈവം കുടി കൊള്ളും മലർക്കാവിലേതോ
കുയിൽ പെണ്ണിൻ തളിർ ചുണ്ട് ജപിക്കുന്നൂ മന്ത്രം

ഒരു സിന്ദൂര സൂര്യന്റെ പൊൻ നാളമായ് ഞാൻ
പാടുന്ന പാട്ടിന്റെ ഭൂപാളമായ്
വലം കൈതുമ്പു നീട്ടുന്ന പൊൻ വീണയായ്
ജല ശംഖിൽ തുളുമ്പുന്നോരോംകാരമായ്
നിന്റെ കാരുണ്യമായ് നിത്യ കല്യാണിയായ് (2)
എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ
ആ മഴയുടെ മിഴി മൺ ചെരാതിൽ തളിക്കുന്നു തീർഥം
അമ്പാടി പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം
കുല ദൈവം കുടി കൊള്ളും മലർക്കാവിലേതോ
കുയിൽ പെണ്ണിൻ തളിർ ചുണ്ടാൽ ജപിക്കുന്നു മന്ത്രം

കാറ്റു കർപ്പൂരമുഴിയുന്ന കാവിൽ നിന്നും കണി
മഞ്ഞിന്റെ മണിനാദമുണരുന്നുവോ
എന്റെ പാലാഴിപ്പുഴയായ നിളയിൽ നിന്നും ഒരു
പാണന്റെ പൂപ്പാട്ട് കേൾക്കുന്നുവോ
നിന്റെ വനമാലയായ് നല്ല മയിൽ പീലിയായ് (2)
എന്റെ ഏകാന്ത ജന്മം നീ പൊന്നാക്കുമോ (പുലരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularuyuloru

Additional Info

അനുബന്ധവർത്തമാനം