പട്ട് വെണ്ണിലാവ്

പട്ട് വെണ്ണിലാവ് തൊട്ടെടുത്ത് പൊട്ട് വച്ച പച്ചക്കരിമ്പേ..
നല്ല മുത്തിനൊത്ത മുല്ല കൊണ്ട് മൂടിവച്ച ചെല്ലച്ചിലമ്പേ.....
ആരോ മെല്ലെയെൻറെ മനസ്സിലെ കിളികളെ-
വീണ്ടും വീണ്ടും തൊട്ട് വിളിയ്ക്കുന്ന കുളിർമൊഴി...
പുലരിയെന്നരികിലില്ല...... പുതുമഴ പൊഴിയുന്നില്ലേ.....
മലർമിഴി പിടയുന്നില്ലേ....
മിന്നൽ മിന്നി മിടിച്ചോ...തെന്നൽ തെന്നിച്ചിരിച്ചോ.....
ചുറ്റും ചിറ്റക്കുരുവികൾ പറന്നുയർന്നോ.......
തുള്ളിത്തുള്ളി തുളുമ്പും വെള്ളിച്ചെല്ലപ്പുഴയിൽ 
നക്ഷത്രത്തിൻ നുറുങ്ങുകൾ ചിതറി വീണോ.......
ഉറങ്ങാതെ ഉറങ്ങാതെ ഒരു മഞ്ഞിൻ തുള്ളിയുണർത്താതെ
പാടാതെ പറയാതെ സ്വന്തം കനവുകൾ വെറുതെ എന്തേ താരാട്ടും......
(മിന്നൽ മിന്നി.......... ചിതറി വീണോ)

പറന്നപ്രാവിൻ തൂവലിലാരേ പളുങ്ക് ചില്ലിൻ തൊങ്ങലിടും........
മറന്ന പാട്ടിൻ പല്ലവിയാവാം മനസ്സുണർത്തും മഞ്ഞാവാം........
മുടിയിലെണ്ണതൻ മണവുമായ് വരും തുടുനിലാവിലെ മുകിലാവാം......
കുറുമ്പിന്റെ മണിത്തിടമ്പേ... കുറുകുന്ന കുയിൽ കുരുന്നേ...
പറന്നു വന്നടുത്തിരിയ്ക്കാം.......
(മിന്നൽ മിന്നി...... ചിതറി വീണോ)

ഗരിസ രിസ നിധ മധ പഗ
സഗമ പ..പ പ...പ പ...പ... ഗമധ പഗ
ഗമധ മ നി സ...ഗരിസ... നിധപ...

കഴിഞ്ഞരാവിൻ ചന്ദ്രികയാവാം......കവിത പാടും പുഴയാവാം......
നനഞ്ഞകാറ്റിൻ സാരിയിലാരേ കസവ് നൂലിൻ പൂ വരച്ചു........
വിരുന്ന് വന്നൊരീ കുരുന്ന് തെന്നലിൻ വികൃതി കാട്ടും വിരലാവാം......
പുലർ വെയിൽ ചിരിയഴകേ...പുതുമലർ ചിറകഴകേ....
പതുങ്ങിവന്നടുത്തിരിയ്ക്കാം........
(മിന്നൽ മിന്നി............എന്തേ താരാട്ടും.......)
(പട്ട് വെണ്ണിലാവ്........ചെല്ലച്ചിലമ്പേ......) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pattu vennilaavu