അടുത്തൊന്നു വന്നിരുന്നാൽ

അടുത്തൊന്നു വന്നിരുന്നാൽ
മിഴിത്തുമ്പിലുമ്മ വയ്ക്കാം
മനസ്സിന്റെ പാതി തന്നാൽ
വിരൽ കൊണ്ട് മീട്ടി നോക്കാം
നിനക്കെന്റെ മാൻ കിടാവിൽ മഷിക്കൂട്ടു തന്നതാരേ
മറക്കൊത്തൊരോർമ്മ  നൽകും മഴത്തെന്നലോ
നദിയേ നൈൽ നദിയേ(2)
പറന്നെന്റെ നെഞ്ചിൽ പാറി വാ
മലരേ മണിമലരേ(2)
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)
ഓ..ഓ..ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ

ഓ  ...പകൽ കാറ്റിലൂയലാടും നിഴൽ പ്രാവു പാറിയോ
നിനക്കായി ഞാനൊരുക്കും മയിൽ കൂടൊരുങ്ങിയോ
ഇലത്താലി ചാർത്താനായ് വിളിക്കുന്നു വേനലോ
കിളിത്തൂവൽ കോർക്കാനായ് കിതച്ചെത്തി തെന്നലോ
മനസ്സേ എൻ  മനസ്സേ (2)
പറന്നെന്റെ നെഞ്ചിൽ പാറി വാ
നിലവേ ഇള നിലവേ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)

ഓ ,, തഴപ്പായ നീർത്തി മേലേ മുകില്‍പ്പെണ്ണുറങ്ങിയോ
തിരിത്തുമ്പു താഴ്ത്തി മെല്ലെ മണിത്തിങ്കൾ വന്നുവോ
കുറുമ്പിന്റെ കുഞ്നാറ്റേ കുളിർ വെണ്ണിലാവു ഞാൻ
തുഴഞ്ഞെത്തുമീ കായൽ തുരുത്തിന്റെ തോണി ഞാൻ
മനസ്സേ എൻ  മനസ്സേ (2)
പറന്നെന്റെ നെഞ്ചിൽ പാറി വാ
നിലവേ ഇള നിലവേ
ഉഷസ്സിന്റെ മഞ്ചൽ കൊണ്ടു വാ (2)

----------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aduthonnu vannirunnaal

Additional Info

അനുബന്ധവർത്തമാനം