കണ്ണിൽ കണ്ണിൽ തമ്മിൽ

കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ...
ആഴങ്ങൾ തേടവേ.... 
നീയും ഞാനും ഒന്നാണെന്നോമലേ...
ആത്മാവിൽ തോന്നിയോ...
നിൻ നിഴൽ തരും തണൽ...
ആ വിരൽ തൊടും സുഖം...
ആ മനം ഗസൽ നിലാവാകയായ്...
ഓ... ഈ ജന്മം തീർന്നാലും...
കണ്ടാലും തീരാതേ... 
കുന്നോളം സ്വപ്‌നങ്ങൾ...
പിന്നാലേ വന്നേ പോയ്...
പ്രേമത്താൽ ലോകം പൂ പോലേ...
ആളുന്നൂ മൂകം തീ പോലെ...

ആദികാലമേതോ തൊട്ടേ...
ആദികാലമേതോ തൊട്ടേ...
കോകിലങ്ങൾ പാടും പാട്ട്...
നാമറിഞ്ഞു നെഞ്ചിൽ താനേ...
ആരും കാണാതേതോ കോണിൽ...
വാഴാൻ പോരും നീയെൻ ജീവനേ....

കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ...
ആഴങ്ങൾ തേടവേ.... 
നീയും ഞാനും ഒന്നാണെന്നോമലേ...
ആത്മാവിൽ തോന്നിയോ...
നിൻ നിഴൽ തരും തണൽ...
ആ വിരൽ തൊടും സുഖം...
ആ മനം ഗസൽ നിലാവാകയായ്...
ഓ... ഈ ജന്മം തീർന്നാലും...
കണ്ടാലും തീരാതേ... 
കുന്നോളം സ്വപ്‌നങ്ങൾ...
പിന്നാലേ വന്നേ പോയ്...

My Great Grandfather | Kannil Kannil | Official Video song | Jayaram | Divya Pilla | Aneesh Anwar