കണ്ണാന്തുമ്പി കൂട്ടം
കണ്ണാന്തുമ്പി കൂട്ടം മലയണ്ണാൻ കുഞ്ഞിൻ കൂടെ...
ഒന്നാം കുന്നിൻ മേലേ ഒരു കുഞ്ഞിക്കൂടും കൂട്ടി...
കണ്ണാന്തുമ്പി കൂട്ടം മലയണ്ണാൻ കുഞ്ഞിൻ കൂടെ...
ഒന്നാം കുന്നിൻ മേലേ ഒരു കുഞ്ഞിക്കൂടും കൂട്ടി...
ഏതോ ചില്ലകളിൽ ഊഞ്ഞാലാടും നന്നങ്ങാടികൾ...
രാവിൻ താഴ്‌വരയിൽ ഒന്നായെത്തും മിന്നാമിന്നികൾ...
ചിരി ചിലമ്പണിഞ്ഞേ... മതിമറന്നലഞ്ഞേ...
മനസ്സൊന്നു തെളിഞ്ഞേ...
ലാത്തിരി കത്തണ മാനരെ...
ഒരുവട്ട ചേമ്പിലയിൽ...
തുള്ളിത്തെന്നും നീർമണിയായ്...
ഉതിരുന്ന മഞ്ഞലയിൽ
പൊന്നായ് മാറും തൂവെയിലായ്...
നിറമേഴും തമ്മിൽ ചേരും മഴവില്ലഴകായ്...
ഏതോ ചില്ലകളിൽ ഊഞ്ഞാലാടും നന്നങ്ങാടികൾ...
രാവിൻ താഴ്‌വരയിൽ ഒന്നായെത്തും മിന്നാമിന്നികൾ...
അയ്യപ്പൻ്റമ്മച്ചി നെയ്യപ്പം ചുട്ടപ്പോ...
കാക്കച്ചി കൊത്തീട്ട് മുട്ടൻ കടലിലിട്ടേ...
അപ്പത്തിൻ... ചട്ടിയോ... ബാക്കിയായ്...
തട്ടണ പിള്ളേരു തട്ടിയെടുത്തില്ല...
മുങ്ങണ പിള്ളേറു മുങ്ങിയെടുത്തില്ലാ...
മൊത്തത്തിൽ... പെട്ടല്ലോ... അമ്മച്ചീ...
പൊയ്പോയ കാലമോ... കയ്യിൽ വരാനിതാ...
പൊയ്കോലമാടി നാം ഇന്നോളമേ...
കണ്ണിൽ കളങ്കമായ്... തേനുള്ള വാക്കുമായ്...
ഉള്ളം മറച്ചു നാം ഇന്നോളമേ...
പലവഴികളിലായ് വിധി കളി തുടരുകയായ്...
അതിനുടെ ചരടിൽ... ഒരു പാവക്കൂത്തായ്...
ഇവിടിനി ആടുകയായ്...
ഇന്നും തീരാ നാടകമായ്...
നെറി മറന്നോടുകയായ്
ഉന്നം തെറ്റുമ്മായുധമായ്...
ഒരു നാളിൽ വന്നേ ചേരാം നേരിൻ്റെ നിലാ...
ചിരി ചിലമ്പണിഞ്ഞേ... മതിമറന്നലഞ്ഞേ...
മനസ്സൊന്നു തെളിഞ്ഞേ...
ലാത്തിരി കത്തണ മാനരെ...
ചിരി ചിലമ്പണിഞ്ഞേ... മതിമറന്നലഞ്ഞേ...
മനസ്സൊന്നു തെളിഞ്ഞേ...
ലാത്തിരി കത്തണ മാനരെ...
ഒരുവട്ട ചേമ്പിലയിൽ...
തുള്ളിത്തെന്നും നീർമണിയായ്...
ഉതിരുന്ന മഞ്ഞലയിൽ
പൊന്നായ് മാറും തൂവെയിലായ്...
നിറമേഴും തമ്മിൽ ചേരും മഴവില്ലഴകായ്...