ആരാരോ ആരോമൽ കണ്ണേ
ആരാരോ ആരോമൽ കണ്ണേ...
ആവോളം ചായുന്നുറങ്ങൂ നീ...
ഇടനെഞ്ചിലാഴും നോവിൻ...
ഇഴനെയ്തൊരീണമോടെ...
താരാട്ടാം... നിന്നെ ഞാൻ...
വാവുറങ്ങൂ... പൂമുത്തേ....
ഓമനതിങ്കൾക്കിടാങ്ങളേ ചിണുങ്ങല്ലേ...
കോമളത്താമരപ്പൂക്കളേ പിണങ്ങല്ലേ
നെഞ്ചത്തിൽ മഞ്ചത്തിൽ ചാഞ്ചാടാൻ വരികില്ലേ...
ഉള്ളം കലങ്ങിടല്ലേ...
ഒന്നിച്ചിരിക്കുകില്ലേ...
കുറുമ്പില്ലാതെ നല്ലോണം നടക്കില്ലേ...
രാരീരൊ... രാരാരീരൊ....
രാരീരൊ... രാരാരീരൊ....
പാവം ഞങ്ങൾ പാലൂട്ടാമേ...
ആവുമ്പോലെ താരാട്ടാമേ...
കാലത്തേ എന്നുമുണരേണ്ടേ...
കുഞ്ഞോമൽ പല്ലും തേക്കേണ്ടേ....
ഒന്നു കുളിച്ചീറൻ മാറിയൊരു
താരം പോലേ ഒരുങ്ങേണ്ട...
പുഞ്ചിരികളേകി മെല്ലെ വരണ്ടേ...
കൂട്ടുകൂടി കളിക്കണ്ടേ...
പാട്ടുപാടി രസിക്കണ്ടേ...
മണ്ണിതിലെ ദൈവമാണു ചെറുകളമെല്ലാം
മനമുള്ള തരുമണിക്കുരുന്നുകൾ...
രാരീരൊ... രാരാരീരൊ....
രാരീരൊ... രാരാരീരൊ....
പാവം ഞങ്ങൾ പാലൂട്ടാമേ...
ആവുമ്പോലെ താരാട്ടാമേ...
വല്ലത്തിൻ തേരിലേറി ബാലി പോലെ വന്നവർ...
ശല്യമില്ലെന്നാലും അവരുടേതും കർമ്മങ്ങൾ...
വെറുതേ മുള്ളാൻ പോലും പറ്റത്തില്ല ചർമ്മങ്ങൾ
വാല്യത്തിൻ അങ്ങുമിങ്ങും എങ്ങും എന്നും അവർ നർമ്മങ്ങൾ...
നേരോടെ വേഗം വളരേണ്ടേ...
നാളത്തെ പൂവായ് വിരിയേണ്ടേ...
നെഞ്ചിനുള്ളിൽ എന്നും നന്മയുടെ
നാളമൊന്നു വിളങ്ങേണ്ടേ...
നാടിനഭിമാനമായ് വരണ്ടേ...
നല്ലറിവു തിരയണ്ടേ...
പിൻവഴികൾ മറക്കണ്ടേ...
അമ്മയുടെ സ്നേഹമോടെ മുകിലളവെല്ലാം
കനവിന്റെ നിറമഴ പൊഴിയുന്നേ....
രാരീരൊ... രാരാരീരൊ....
രാരീരൊ... രാരാരീരൊ....
പാവം ഞങ്ങൾ പാലൂട്ടാമേ...
ആവുമ്പോലെ താരാട്ടാമേ...