എന്തോരം എന്തോരം
എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്....
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ...
അന്നേരം അന്നേരം മുഖം
അമ്പിളി പോലെ വിളങ്ങിടുന്നുണ്ടേ...
കണ്ണോരം കണ്ണീരിൻ
പെരുമഴകൾ മുഴുവൻ മറന്നേ...
ഇലച്ചോറിനു കൊതിച്ചേ...
ഇരംനലയേണ്ടിനി ദിനവും...
തലചായ്ച്ചൊന്നു മയങ്ങാൻ
ഒരു മണിമാളികയെവിടെ...
ഇനിയീമണ്ണിൽ നമ്മൾക്കായ്
ഇന്നോളം കാണാത്ത പുഞ്ചിരിക്കാലം വന്നേ...
എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്....
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ...
പെരുവഴികളിലേ.... ചെറുകരിയിലകൾ...
ഒന്ന് തഴുകുന്നേരം തങ്കം പോലെ മിന്നുമേ....
ചുണ്ട് ചൊല്ലിപ്പടിക്കുകയായ്...
പല മൊഴികളും...
വിരൽതുമ്പൊന്നെഴുതുകയായ്...
പുതുലിപികളും...
ഇഷ്ടംപോലെ മാറാൻ കുപ്പായങ്ങളേറെ...
തമ്മിൽ തമ്മിൽ ചിറകായ്
പറന്നിടുമിനി നാം...
എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്....
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ...
കൂടെ പിറന്നവരായ്... തുണ തരുന്നവരായ്...
മനസ്സറിയുന്നോരായ് ഇവിടെ നമ്മൾ തമ്മിലായ്...
ചെറു ചെല്ലപ്പിണക്കങ്ങളും കുഞ്ഞുകലഹവും...
മറന്നൊന്നിച്ചിണങ്ങി മെല്ലെ...
പറന്നുയരുവാൻ....
നമ്മൾക്കായി മാത്രം വിണ്ണിൽ കാത്തു നിന്നെ...
അമ്മത്താരം വാത്സല്യകതിരൊളി വിതറീ...
എന്തോരം എന്തോരം പുതുനീല-
ക്കുറിഞ്ഞികൾ പൂക്കണ കണ്ടേയ്....
നെഞ്ചോരം നെഞ്ചോരം പല
കനവ് വിരിഞ്ഞു വരുന്നേ...