ഒരു മഴയിൽ

ഒരു മഴയിൽ കരകവിയും പുഴയാണു ഞാൻ...
അകമിഴിയാൽ മഴ പൊഴിയും മുകിലായ് വന്നു നീ
മുരളികയാൽ സ്വയമെഴുതും മുളയാണ് ഞാൻ...
ഒരു വിരലാൽ തനു തഴുകും കാറ്റായ് വന്നു നീ...
പകരുവതെന്നാമോ അതറിയാതെ ...
ഒരു മധുരമൂറുന്നു കരളിലിതാ...ആർദ്രമായ് എന്തിനോ
പതിവില്ലാതെ അതിരില്ലാതെ കൊതിതീരാതെ...

മലരണിയുമിതോ ഭാവം വാക്കിനാൽ തൊടുമ്പോൾ...
ചിറകണിയുമീതേതോ മോഹം നാൾക്കുനാൾ സലോലം..
ഇരുമനമതിലോരോ മൗനം മിന്നലായ് വിരിഞ്ഞേ..
അനുനിമിഷവുമോരോ ശ്വാസം തേടിടുന്നു നിന്നെ..
പകരുവതെന്നാമോ അതറിയാതെ ...
ഒരു മധുരമൂറുന്നു കരളിലിതാ...ആർദ്രമായ് എന്തിനോ
പതിവില്ലാതെ അതിരില്ലാതെ കൊതിതീരാതെ...
പതിവില്ലാതെ അതിരില്ലാതെ കൊതിതീരാതെ...

കനവലകളിലേതോ രൂപം വന്നു മുന്നിലെന്നും..
തരളിതമൊരു മായാഗന്ധം നീ വരുന്ന നേരം...
പ്രിയതരമൊരു ഗാനം പോലെ ചുണ്ടിൽ നിന്റെ നാമം
ഹിമകണമുടലാകെ പെയ്യും നമ്മിലാത്മരാഗം  
പകരുവതെന്നാമോ അതറിയാതെ ...
ഒരു മധുരമൂറുന്നു കരളിലിതാ...ആർദ്രമായ് എന്തിനോ
പതിവില്ലാതെ അതിരില്ലാതെ കൊതിതീരാതെ...
പതിവില്ലാതെ അതിരില്ലാതെ കൊതിതീരാതെ...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

      

Old Is Gold - Malayalam Movie | Oru Mazhayil Song Video | Shweta Mohan | Jubair Muhammed | Official