വടിവാളിന്

വടിവാളിനു കുത്തിമലർത്തിയ പുട്ടുണ്ടേ..
അലമാരക്കുള്ളി ൽ ഉലുയർത്തിയ ചിക്കനിരുന്ന് ചിരിക്കണ കണ്ടേ
മറുനാടൻ കക്കയിറച്ചിയിരിപ്പുണ്ടേ....
നനവേറിയ നാവില് നാടൻ കപ്പലിറങ്ങണതിപ്പടിയെന്നെ
വേട്ടയാടി എടുത്തതുമുണ്ടേ...
ചൂണ്ടയിട്ട് പിടിച്ചതുമുണ്ടേ..
നാവിലൊട്ടിയിരിക്കണ നാടൻ കരിമീൻ പുഴമീൻ നെയ്മീൻ ചെമ്മീൻ
വേരുവെട്ടി നുറുക്കിയതുണ്ടേ...
ആവിയിട്ട് പുഴുങ്ങിയതുണ്ടേ...
നാലു നേരമുരുട്ടി വിഴുങ്ങാൻ     
നമ്മടെ അബുക്കാടിക്കട പഷ്ട്ട്..

നൂറിനം ബിരിയാണികളുണ്ടേ..
കൂടെയാ കുഴിമന്തിയുമുണ്ടേ
കാടയും കടലാമയുമുണ്ടേ..
മട്ടണും ബട്ടറും എത്താനുണ്ടേ
കുട്ടനാടിൻ ഇലക്കറിയുണ്ടേ...
മുട്ടനാട്‌ തലക്കറിയുണ്ടേ
നട്ടെടുത്ത മലക്കറിയുണ്ടേ ...
പത്തിരുന്നൂറു പണിക്കാരുണ്ടേ

വടിവാളിനു കുത്തിമലർത്തിയ പുട്ടുണ്ടേ..
അലമാരക്കുള്ളി ൽ ഉലുയർത്തിയ ചിക്കനിരുന്ന് ചിരിക്കണ കണ്ടേ
മറുനാടൻ കക്കയിറച്ചിയിരിപ്പുണ്ടേ....
നനവേറിയ നാവില് നാടൻ കപ്പലിറങ്ങണതിപ്പടിയെന്നെ
വേട്ടയാടി എടുത്തതുമുണ്ടേ...
ചൂണ്ടയിട്ട് പിടിച്ചതുമുണ്ടേ..
നാവിലൊട്ടിയിരിക്കണ നാടൻ കരിമീൻ പുഴമീൻ നെയ്മീൻ ചെമ്മീൻ
വേരുവെട്ടി നുറുക്കിയതുണ്ടേ...
ആവിയിട്ട് പുഴുങ്ങിയതുണ്ടേ...
നാലു നേരമുരുട്ടി വിഴുങ്ങാൻ     
നമ്മടെ അബുക്കാടിക്കട പഷ്ട്ട്..

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Old Is Gold - Malayalam Movie | Vadivaalinu Kuthimalathiya Song Promo | Jubair Muhammed |Yazin Nizar