അനുജേ നിനക്കായ്

അനുജേ നിനക്കായ് ഒരു ഗീതകം
അതിലെന്‍ മനസ്സിന്‍ നിറമേളനം
ശീതാംശുവായ് നീ ചിരിതൂകി നില്‍ക്കെ
നീഹാരമായ് നീ കുളിര്‍ വീശി നില്‍ക്കെ
പൂക്കുന്നു എന്നും എന്‍ ജീവിതം
അനുജേ നിനക്കായ് ഒരു ഗീതകം
അതിലെന്‍ മനസ്സിന്‍ നിറമേളനം

ശൈശവം വിരിയിച്ച കാലങ്ങള്‍ മുന്നില്‍
തെളിയുന്ന നേരം ചിറകാര്‍ന്ന നേരം
വര്‍ണ്ണങ്ങള്‍ ചൂടീ ആ....
വര്‍ണ്ണങ്ങള്‍ ചൂടി വിടരുന്നോരോര്‍മ്മയില്‍
അറിയാതെ വീണ്ടും ഒഴുകുന്നു ഞാനൊരു
താരാട്ടു പാട്ടിന്റെ താളത്തില്‍
അനുജേ നിനക്കായ് ഒരു ഗീതകം
അതിലെന്‍ മനസ്സിന്‍ നിറമേളനം

ചിന്തയില്‍ കസവിട്ടു നാളത്തെ നാള്‍കള്‍
അണയുന്ന നേരം അഴകാര്‍ന്ന നേരം
നന്മതന്‍ കൈകള്‍ മലര്‍പെയ്യും വീഥിയില്‍
അജ്ഞാത യാനം തുടരുന്നു ഞാനൊരു
മിന്നും പ്രതീക്ഷതന്‍ ലോകത്തില്‍
അനുജേ നിനക്കായ് ഒരു ഗീതകം

Anuje Ninakkai Oru Geethakam - Onningu Vannenkil