കാലങ്ങൾ മാറുന്നു - F

കാലങ്ങൾ മാറുന്നു
അല്ലിൽ ഓരോ നാളും മറയുന്നു കണ്ണീരുമായ്
ഇതു ജീവിതത്തിന്റെ താരമല്ലോ
(കാലങ്ങൾ...)

ഉദയം കഴിഞ്ഞു പടരുന്ന വർണ്ണം
ഇരുളിൽ ലയിക്കാൻ നിമിഷങ്ങൾ മാത്രം
കൊഴിയുന്നു പൂക്കൾ കരയുന്നു തെന്നൽ
വിരഹങ്ങളാലേ അഴൽ തിങ്ങും മണ്ണിൽ
ഏകാന്തവാസത്തിൻ മൂകത തന്നിൽ
ഒരു കാത്തിരിപ്പിന്റെ അർഥം എന്തോ (കാലങ്ങൾ...)

മനസ്സിൽ നിലാവാൽ എഴുതുന്ന ചിത്രം
മായാൻ ഇവിടെ ഞൊടിയൊന്നു പോരും
അകലുന്ന കിളിയും ഒഴിയുന്ന കൂടും
ഒഴിയാത്ത നോവും പുലരുന്ന മണ്ണിൽ
ശോകങ്ങൾ കൂട്ടുന്ന കൂടാരമൊന്നിൽ
വിടരുന്ന സ്വപ്നത്തിൻ അർഥം എന്തോ (കാലങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kaalangal maarunnu - F

Additional Info

Year: 
1985

അനുബന്ധവർത്തമാനം