ഡും ഡും ഡും സ്വരമേളം

ഡും ഡും ഡും സ്വരമേളം
ഒരുക്കുന്നു നീയെന്നുള്ളില്‍
പൊന്‍ പൊന്‍ പൊന്‍ നിറതാലം
നിരത്തുന്നു നീയെന്‍ മുന്നില്‍
എനിക്കായ് നീയും നിനക്കായ് ഞാനും
മധുരങ്ങള് പേറുന്നു
ഒളിക്കാനില്ലൊന്നും മറയ്ക്കാനില്ലൊന്നും
ഇനി നുകരുക അതില്‍ പലതും

ഏതോ പ്രേമദൂതും കൊണ്ടുപോകും മേഘമേ
മഞ്ഞിന്‍ ഹാരം മാറില്‍ ചാര്‍ത്തി നില്‍ക്കും ശൈലമേ
നിങ്ങള്‍ കാണ്‍കെ ഞങ്ങള്‍ തമ്മില്‍ ഒന്നാകുന്നു ഇതാ ഇതാ
പ്രാണന്‍ മാറി മോഹം മാറി ദാഹം മാറി
ആലസ്യം കൊള്ളും ഈ നിമിഷം
(ഡും ഡും ഡും...)

ഏതോ ശ്യാമവര്‍ണ്ണന്‍ ഈണമേകും സൂനമേ
എങ്ങും വെള്ളിമുത്തും ചിന്നിയെത്തും ഓളമേ
നിങ്ങള്‍ കേള്‍ക്കെ ഉള്ളം തമ്മില്‍ മന്ത്രിക്കുന്നു ഇതാ ഇതാ
മെയ്യും മെയ്യും താപം മാറി നാണം കോരി
സായൂജ്യം കൊള്ളും ഈ നിമിഷം
(ഡും ഡും ഡും...)

Dum Dum Dum Swaramelam ........( ONNINGU VANNENKIL,1985)