മാലിനീ വനമാലിനീ

മാലിനീ വനമാലിനീ കണ്ടോ നീയെൻ ശകുന്തളയെ
യാമിനീ ദേവയാമിനീ കണ്ടോ നീയെൻ കാമിനിയെ
മാനസസരസ്സിൽ നീരാടീ മായാവനികയിൽ വന്നിറങ്ങി
പൊന്നരയന്നമായ് ഞാൻ വന്നില്ലേ  (മാലിനീ)

മരവുരി മൂടിയ മണിമാറിൽ പ്രേമ-
കളഭം കൊണ്ടു ഞാൻ കുളിരണിഞ്ഞൂ
താമരത്തളിരിൽ എഴുതീ ഞാൻ എന്റെ
കവിഭാവനയിലെ സ്ത്രീരൂപം

അതിലെ ചിത്രം ഞാൻ കണ്ടൂ
അതിലെൻ ഗാനം ഞാൻ കേട്ടൂ
അറിയാക്കനവിൻ ഓളങ്ങളിൽ
മുങ്ങിമയങ്ങീ രാവുറങ്ങീ  (മാലിനീ)

ധീംതനാനാനാ ധീം തനാനാനാ
ധീംതനാനാനാ ധീം തനാനാനാ 
ആ... ആഹാ...ഓഹോ...

അനസൂയയോടു നീ പറയരുതേ സഖി
പ്രിയംവദയെങ്ങാനറിഞ്ഞാലോ
നാഥാ ...ഉം?
അനവദ്യസുന്ദരമീനിമിഷം ഈ
അനുരാഗരാഗിലരതിനിമിഷം

പൂങ്കാറ്റു പൂവോടു പറഞ്ഞാലോ
എല്ലാരുമെല്ലാരുമറിഞ്ഞോട്ടേ
മാമുനിയെങ്ങാനുമറിഞ്ഞാലോ
കണ്വൻ എല്ലാം അറിയുമല്ലോ  (മാലിനീ) 

Maalini Vana - Inganeyum Oraal