പൂവനങ്ങൾ തേടി വാ
ഓഹോ ...ആ....
പൂവനങ്ങൾ തേടി വാ ... സ്വാദറിഞ്ഞു കൂടെ വാ
തുമ്പീ കണ്ണാമ്പൂന്തുമ്പീ
നീയറിഞ്ഞിടാതെയെൻ ചാരുലോലമാനസം
നൽകാം ... പൊന്നാര്യൻ തുമ്പീ
ഓ... ഇവിടെയെൻ മോഹം പകുത്തുവെക്കാം
പകുതി ഞാൻ ഇന്നേ നിനക്കു നൽകാം ... തേൻ -
സ്വയംവരത്തേരേറാം
ഓ... (പൂവനങ്ങൾ)
കായലും കാവും കാവതിപ്രാവും
കവടികൾ കളിക്കുന്ന മലയോരം
സ്നേഹത്തിൻ കൂട്ടിൽ മോഹത്തിൻ തേങ്ങൽ
ചിറകടിച്ചുയരുന്ന നിളയോരം
ആയിരം മോഹം ആയിരം ദാഹം
ആടിപ്പാടിത്തെന്നിപ്പായും അതിവേഗം
വേഗം ...വേഗം ... വേഗം
മിനുങ്ങാതെ മിനുങ്ങും ഇരുട്ടിന്റെ കിണ്ണം
നിറച്ചെത്ര ചായം ഈ രാവിൽ
കുന്നിന്റെ കോലം കാണാത്ത രൂപം
വരച്ചിട്ടു വീണ്ടും പുഴവാരം
നാളെയെത്തേടി നീളുമീ പ്രായം
തെന്നിത്തെന്നിപ്പമ്മിപ്പോയോ അതിലാരോ
ആരോ ... ആരോ ... ആരോ (പൂവനങ്ങൾ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovanangal Thedi Vaa
Additional Info
Year:
2010
ഗാനശാഖ: