കളി കട്ടലോക്കൽ ആണേ

കളി കട്ടലോക്കൽ ആണേ...
പണി എട്ടിൽ കിട്ടി താനേ....
പലവട്ടം ചിന്തിച്ചാലേ... 
ഒരുവട്ടം വരക്കൂ... 
വെളിനാട്ടിൽ പോയിട്ടെന്തേ...
പലതുണ്ടാക്കീട്ടെന്താനേ... 
ചില പൊട്ടന്മാരെ പോലേ...
പല വട്ടോ കാണിച്ചൂ... 
പണി പാലും വെള്ളത്താണേ... 
കെണിവെച്ചോ തന്നത്താനേ...
തടിയൂരാൻ ബോധം വേണ്ടേ... 
മടിയാ... മഠയാ...
ആനക്കൊപ്പം നിന്നേ...
പുലിവാലിൽ പിടിച്ചെന്നേ...
കടി പേടിച്ചിരുപ്പെന്നേ...
പണിയായ്... കെണിയായ്...
ആവേശം കൊണ്ടേ....
ആന വിരണ്ടേ... 
ആരിവൻ പണ്ടേ...
ഒരു ഇന്റർനാഷണലാ... 
പോരിന് മുമ്പേ... 
ആകെയലമ്പുന്നേ... 
പേരിനുമുണ്ടേ.... 
ഒരു ലോക്കൽ സ്റ്റോറി ഡാ...

അല്ലറചില്ലറ പൊല്ലാപ്പുകൾ... 
ഉള്ളവരില്ലിവിടില്ലാത്തത്... 
വല്ലാത്തൊരു വള്ളൂരിയ... 
പോലയ പേഴ്സണലാ... 
പമ്പരവിഡ്ഢികളാണേലും...
ഒരമ്പരമൊന്നിവിടുണ്ടാക്കിയ...
കണ്ടോ... ഇത് കണ്ടോ...
ഇവർ ഇന്റർനാഷണലാ 
ആരാരും കാണാതേ... 
ആരോടും ചൊല്ലാതേ... 
ആകാശം നേടിയെടുത്തു നടന്നു വരുന്നോരാ... 
ആവേശം കാട്ടാതേ... 
ആഘോഷം കാണാതേ... 
ആകാശം പോലെ വളർന്നു നിറഞ്ഞു കവിഞ്ഞോരാ...
ഇത് മുന്തിയരുന്തിയ കണ്ടുപിടച്ചൊരു സൂപ്പർ കഥയാ... 
ഏയ്... ഇന്റർനാഷണൽ ആകെ തകർത്തൊരു ലോക്കൽ കഥയാ...
തന്തക തന്തക താന്താനേനാ...
തന്തക തന്തക താന്താനേനാ...

തക്കിട തരികിട... 
തക്കിട തരികിട തെമ്മാടികൾ 
അക്കിടി പറ്റിനടന്നൊരിവർ 
അമ്പാടിയിൽ അമ്പൂന്നിയ വമ്പൻ ടീമുകളാ...
തക്കിട തരികിട തെമ്മാടികൾ 
അക്കിടി പറ്റിനടന്നൊരിവർ 
അമ്പാടിയിൽ അമ്പൂന്നിയ വമ്പൻ ടീമുകളാ...
കാടേറും നേരത്തും... 
കാലൊന്നു തെന്നുമ്പോൾ... 
കൈതന്ന് കൂടെ നടക്കണ നമ്മടെ ചങ്കോളാ... 
ഇനി എത്രനാളു കൊഴിഞ്ഞു തൊഴിഞ്ഞു കഴിഞ്ഞാലുമെടാ.. 
പിടി വിട്ടു പിരിഞ്ഞു നടക്കുകയില്ലിവർ ഒരുമെയ് അളിയാ...

കളി കട്ടലോക്കൽ ആണേ...
പണി എട്ടിൽ കിട്ടി താനേ....
പലവട്ടം ചിന്തിച്ചാലേ... 
ഒരുവട്ടം വരക്കൂ... 
വെളിനാട്ടിൽ പോയിട്ടെന്തേ...
പലതുണ്ടാക്കീട്ടെന്താനേ... 
ചില പൊട്ടന്മാരെ പോലേ...
പല വട്ടോ കാണിച്ചൂ... 
പണി പാലും വെള്ളത്താണേ... 
കെണിവെച്ചോ തന്നത്താനേ...
തടിയൂരാൻ ബോധം വേണ്ടേ... 
മടിയാ... മഠയാ...
ഹേയ്... ആനക്കൊപ്പം നിന്നേ...
പുലിവാലിൽ പിടിച്ചെന്നേ...
കടി പേടിച്ചിരുപ്പെന്നേ...
പണിയായ്... കെണിയായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kali katta local ane