ചെന്തമിഴിൻ

ചെന്തമിഴിൻ ചിങ്കാരി താഴെ  വരാമോ
അന്തിവെയിൽ പൊന്നിന്റെ മാലതരാം ഞാൻ
മല്ലികതൻ പൂചൂടി ആടുമടന്തേ
ഇന്നു നമ്മുക്കാവേശത്തിൻ കരകാട്ടം
ആടണം തപ്പുതകിൽ പാട്ടുപാടണം
ആശതൻ പട്ടും ചുറ്റി നീയും വായോ 
നാണിക്കാതൊന്നേ വാ വാ വാ....

ആയിരം സ്വപ്നം നമ്മൾ കാണുന്നിലേ
ഒന്നതിൽ നേരായ് വന്നാൽ ജോറാവില്ലേ
ജീവിതം സ്വർഗ്ഗം പോലെ  മാറീടില്ലേ
നീയുമീ ഞാനും  വിണ്ണിൽ പാറീടില്ലേ
നീയും പോരു... നീയും പോര്.. 
ആഘോഷിക്ക് ആനന്ദിക്ക് 
നോവെല്ലാം മറന്നു നീ
ചിരിതൂകി തുടിച്ചുടൻ വാ‍ാ‍ാ

ആടണം തപ്പുതകിൽ പാട്ടുപാടണം
ആശതൻ പട്ടും ചുറ്റി നീയും വായോ 
നാണിക്കാതൊന്നേ വാ വാ വാ....

മാമയിൽ പോലെ മനം ചാഞ്ചാടുന്നേ
തൂമയിൽ മെല്ലെ മെല്ലെ മായുന്നില്ലേ
രാവിതു തീർന്നാൽ പിന്നെ നാളെയല്ലേ
വേദനയെല്ലാം ചിരിപ്പൂവാകില്ലേ
വാടീടല്ലേ തേടീടല്ലേ   
മോഹക്കാലം വന്തിട്ടേൻടാ ...
ആവോളം തിമിർത്തു നാം
ഉയിർത്തൊന്ന് പൊങ്ങിടാമിനി ..
( ചെന്തമിഴിൻ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenthamizhin

Additional Info

Year: 
2018

അനുബന്ധവർത്തമാനം