ചന്ദിരാന്റെ ആട്ടവിളക്ക്

ഉം...ഉം...
ചന്ദിരാന്റെ ആട്ടവിളക്ക് തെളിഞ്ഞേ...
പൊൻതാരകപ്പൂക്കൾ വിരിഞ്ഞേ ..
ചന്ദിരാന്റെ ആട്ടവിളക്ക് തെളിഞ്ഞേ...
പൊൻതാരക പൂക്കൾ വിരിഞ്ഞേ ..
പൂക്കൈത മണം കാറ്റത്തുലഞ്ഞേ..
പുൽക്കുടിലിൽ.. മക്കളൊന്നായുണർന്നേ...
കനലായ കനലൊക്കെ ചെകഞ്ഞേ  
അടിയാന്റെ കരളാണെന്നറിഞ്ഞേ..
കഥയായ കഥയൊക്കെ തെരഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ചന്ദിരാന്റെ ആട്ടവിളക്ക് തെളിഞ്ഞേ...
പൊൻതാരകപ്പൂക്കൾ വിരിഞ്ഞേ ..
ഓഹോഹോ....ഓഹോ...

ഉലയൂതി ഉയർന്നൊരു കരുത്ത്
കിഴക്കിന്റെ കനകമായ് തിളങ്ങി (2)
കടുംതുടിയിട നെഞ്ചിൽ പിടച്ചേ
തെളിമാന വിളക്കുകൾ പൊലിഞ്ഞേ
തെളിമാന വിളക്കുകൾ പൊലിഞ്ഞേ
ചന്ദിരാന്റെ ആട്ടവിളക്ക് തെളിഞ്ഞേ...
പൊൻതാരകപ്പൂക്കൾ വിരിഞ്ഞേ ..
പൂക്കൈത മണം കാറ്റത്തുലഞ്ഞേ
പുൽക്കുടിലിൽ മക്കളൊന്നായുണർന്നേ...
കനലായ കനലൊക്കെ ചെകഞ്ഞേ  
അടിയാന്റെ കരളാണെന്നറിഞ്ഞേ
കഥയായ കഥയൊക്കെ തെരഞ്ഞേ...
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ഇരുളിന്റെ പൊരുളെന്തെന്നറിഞ്ഞേ
ഉം ....ഉം....

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandirante attavilakk

Additional Info

Year: 
2018

അനുബന്ധവർത്തമാനം