തേനിക്കാറ്റേ
തേനിക്കാറ്റേ മെല്ലെ വീശ്....
ഞാനൊന്നെൻ ഓമൽപ്പെണ്ണിൻ ചന്തം കണ്ടോട്ടെ
മല്ലിപ്പൂവേ കൺകൾ മൂട്...
ഞാനൊന്നെൻ കണ്ണാളന്റെ മാറിൽ ചാഞ്ഞോട്ടെ
നാളാവോളം കാക്കാൻ വയ്യ ..
കാത്തേറെ നിൽക്കാൻ വയ്യ
ഇഷ്ടം പകരാൻ ... ഓ .... (2)
പോകേണ്ട മുകിലേയിനി നീ
തെങ്കാശി വഴിയേ വെറുത
ചിന്ദൂരം അതിലും അഴകിൽ
ഉണ്ടെൻറെ സഖിതൻ കവിളിൽ...
ആശിച്ചപോലെ അവനെൻ കാതോരമോതും മൊഴികൾ
കേൾക്കാതെയാക്കാനരികെ കൊഞ്ചാതെയോമൽ കിളിയേ
തേനിക്കാറ്റേ മെല്ലെ വീശ്....
മല്ലിപ്പൂവേ കൺകൾ മൂട്...
ആ ...
വർണ്ണങ്ങൾ മഴവില്ലിഴകിൽ ...
ചാലിച്ചു തമിഴിൻ പതിവിൽ...
നെയ്യുന്ന തുകിൽ നീ തരുമോ....
കാഞ്ചീപുരത്തെ വെയിലെ
കാമാക്ഷിയമ്മൻ നടയിൽ
ദീപങ്ങൾ പൂക്കും ഇരവിൽ....
പൂത്താലി ചാർത്തീട്ടൊരുനാൾ
ഞാൻ സ്വന്തമാക്കും ഇവളെ ...
തേനിക്കാറ്റേ മെല്ലെ വീശ്....
ഞാനൊന്നെൻ ഓമൽപ്പെണ്ണിൻ ചന്തം കണ്ടോട്ടെ
മല്ലിപ്പൂവേ കൺകൾ മൂട്...
ഞാനൊന്നെൻ കണ്ണാളന്റെ മാറിൽ ചാഞ്ഞോട്ടെ
നാളാവോളം കാക്കാൻ വയ്യ ..
കാത്തേറെ നിൽക്കാൻ വയ്യ
ഇഷ്ടം പകരാൻ ... ഓ ....
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM