ഏതൊരു സൂര്യൻ

ഏതൊരു സൂര്യൻ വരുമിനിയൊരു
പുതുവെയിലിനു തിരി തെളിയാൻ
ഏതൊരു നേരമണയുമിവിടെ അറുകഥയുടെ ചുരുളഴിയാൻ  
ആയിരം പിഴതൻ കറകൾ കഴുകിടാം
കൂരിരുൾ നിറയും മിഴികൾ വിടരുവാൻ സഖീ...  
പകലിലും ഇരവിലും പിടയും കരളുമായ്...

എന്നും പിൻതുടരും കരിനിഴലുപോലിതാ  
നമ്മൾ കൈവിരലാൽ വല നെയ്ത പാതകം...
മുള്ളാൻ വീഴ്മുറിയും അപരാധബോധമേ
ഒരു കാറ്റിൻ അലയാൽ നറുപൂവിൻ ഹൃദയം
ഇതളൂർന്നു വഴിയിൽ മിഴിവാർന്നു മഴയായ്....
ആ ...ആ  
പകലിലും ഇരവിലും പിടയും കരളുമായ്

>> Song