ആത്മാവിൽ

ആ ..
ആത്മാവിൽ നീ ഒന്നു തൊട്ടുവോ..
ദേവാംശംപോൽ ഇന്നാദ്യമായ്..
കണ്ണിലാളുന്നുവോ വെയിൽ മുത്തുക്കുട തിളക്കം
കേൾക്കുന്നുവോ നെഞ്ചിൽ പള്ളിമണി മുഴക്കം
ആത്മാവിൽ നീ ഒന്നു തൊട്ടുവോ..
ദേവാംശംപോൽ ഇന്നാദ്യമായ്..
ലാലലാ ..ലാലലാ ..ലാലലാ ..ലാലലാ
ലാലലാ ..ലാലലാ ..ലാലലാ ..ലാലലാ

തൂമഞ്ഞിൻ തുള്ളിപോൽ തൂവും നമ്മളിൽ
മൂകാനുരാഗത്തിൻ ഓരോ നിമിഷങ്ങൾ ചെമ്മേ..
ഏറെ ദിനങ്ങളായ് ചാരെ കണ്ടു നാം..
ഇന്നോളം തോന്നാത്തൊരാനന്ദം എന്നുള്ളിൽ എന്തേ
മലയുടെ മേലെ പുലരൊളി പോലെ
ചിരിയെഴുതും  നിൻ മിഴികളെ
മെല്ലെ ഞാനെന്നെ മെല്ലെ ഞാനെന്നെ
അലിയുന്നൊരു കണികയാക്കി അനുദിനമൊരുക്കാം
ആത്മാവിൽ നീ ഒന്നു തൊട്ടുവോ..
ദേവാംശംപോൽ ഇന്നാദ്യമായ്..
കണ്ണിലാളുന്നുവോ വെയിൽ മുത്തുക്കുട തിളക്കം
കേൾക്കുന്നുവോ നെഞ്ചിൽ പള്ളിമണി മുഴക്കം
ലാലലാ ..ലാലലാ ..ലാലലാ ..ലാലലാ
ലാലലാ ..ലാലലാ ..ലാലലാ ..ലാലലാ

Ottakkoru Kaamukan | Aathmaavil Song Video| Shalu Rahim, Lijomol, Dain Davis | Vishnu Mohan Sithara