ഇനി രാവേ

ചുരുളേറും വഴിനീളെ അറിയാതെ നോവുകൾ
ഇനി രാവേ.. തിരയാതെ
മിഴിയാലെ.. നിറയുമരിയ നിലവിനെ
വെറുതെ വിരലുകൾ എഴുതുമോരോ
വരികളിൽ പിടയുമീ കഥകളേതോ
ഇരുൾ വീണ ദൂരേക്കെങ്ങോ പായുന്നെന്നോ
മായുന്നെന്നോ... നോവുന്നെന്നോ...
ചുരുളേറും വഴിനീളെ അറിയാതെ നോവുകൾ
ഇനി രാവേ തിരയാതെ
മിഴിയാലെ.. നിറയുമരിയ നിലവിനെ

നേരമേ നീ വെറും താളമായ് വീഴുന്നില്ലേ ഉടൽ
വേനലേ നാമൊരേ നോവുമായ് തേടുന്നില്ലേ തണൽ
മറവി മായുന്നു കണ്ടു തീരാതെ...
നിറയുമീ മൗനം പെയ്തു തോരാതെ
നിഴൽ വന്നു വീഴും കണ്ണിൽ നീരോടുന്നോ
നീറും മണ്ണിൽ വേരോടുന്നോ...
ഇനി രാവേ.. തിരയാതെ
മിഴിയാലെ നിറയുമരിയ നിലവിനെ..

മോഹമേ നീയിളം വാനിലെ ചായം മാറും മുകിൽ
തീരുമെന്നാകിലും ദാഹമോ.. ആഴം കൂടും കടൽ
പലതുമീ മുന്നിൽ മിന്നിയെന്നാലും..
വഴുതി മാറുന്നു കൈതൊടും നേരം
സ്വരം നേർത്തു രാവിൽ മെല്ലെ പാടുന്നില്ലേ
ആരോ നെഞ്ചിൽ ചായുന്നില്ലേ
ഇനി രാവേ തിരയാതെ....
മിഴിയാലെ നിറയുമരിയ നിലവിനെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ini rave

Additional Info

Year: 
2018

അനുബന്ധവർത്തമാനം