ടൈറ്റിൽ സോങ്ങ്

Year: 
2018
Film/album: 
Title song
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

(റാപ്പ് മ്യുസിക്)
ഇനിയെന്നു കാണും ഞാൻ ഇതു നേരമേ
ഇരവൊന്നു നീളുന്നിതാ...
നഗരത്തിനൻ വഴികാട്ടിയ മിഴിനാളമായ്
അടയാളമറിയുന്നിതാ...
ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ..
ഒരേ കടൽ കഥയെഴുതിയ ചിതകളിൽ
ഉരുകിയ നഗരമിതോ...  
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു
പുൽകീടുന്നു നീ ....
വിൺതാരങ്ങൾ... കൺചിമ്മുന്നു
പോയ് മായുന്നോ നീ
മനം അതെ ഒരേ രണം രണം രണം
(തമിഴ് വരികൾ)

തെരുവുകൾ ചിലതടയവേ
പല നിനവുകൾ അതിലെരിയവെ  
ചിതയതിലിരുചിറകൊടു പറവകളുയരുകയായ്
കനവുകൾ ചിരി വിതറവേ
മിഴിയിണകളിൽ വഴി തെളിയവേ
നിറനെഞ്ചിൽ ചേർക്കും കനിവേ നഗരം
(തമിഴ് വരികൾ)
ഒരേ നിഴൽ പാദങ്ങളോട് ചേർന്നിടുമ്പോഴും
ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ
കഥ പറയും ....

Ranam Title Track | Video Song | Prithviraj Sukumaran | Rahman | Jakes Bejoy | Nirmal Sahadev