പടയോട്ടം ബ്ലൂസ്

കാറ്റിരമ്പം കരളകമേ പുറമേ
കാറ്റിരമ്പം ഉടലിൽ പെരുകി
മൂളല് കേക്കണ് കുരലിലിതാ
നീല ഞരമ്പ് വരിഞ്ഞിറുകി
ആളുന്നിതാ ഈ അങ്ക തീപ്പന്തം
പൊയ്യോ നേരോ അറിയാതെ ഈ തീരാ പോരാട്ടം
കാതോരമേതും നീയാ ആക്രോശം
എന്താണിനി എന്നറിയാ പടയോട്ടം

ചില്ലാണോ വെൺചില്ലാണോ അയ്യയ്യയ്യയ്യോ
പാഞ്ഞു നിൻ നെറുകിൽ തറയുന്നു  
ഓരോരോ ചരടൂരുമ്പോൾ നീ കാണാതെ
ഈ മീൻവല കുരുക്കുവീണുവോ
ഇഞ്ചോടിഞ്ചം നീങ്ങും നേരം
കൂരിരുട്ടിനപ്പുറത്ത് കാത്തിരുന്നു
വാളുമായി ചാടിവീണു പോരടിപ്പതാ

ആളുന്നിതാ ഈ അങ്ക തീപ്പന്തം
പൊയ്യോ നേരോ അറിയാതെ ഈ തീരാ പോരാട്ടം
കാതോരമേതും നീയാ ആക്രോശം
എന്താണിനി എന്നറിയാ പടയോട്ടം

ആലംമ്പമില്ലാതെ അലയുകയാണെ ഏകാന്തമായ്
ദേശകാലം തിരിയാതെ ഒരു കര തേടുകയായ്
കണ്മൂടിടുന്നാരോ നിഴലൊടു പൊരുതിടുവാനായ്
നെഞ്ചിൻ മിടിപ്പൊന്നെ കേൾക്കുന്നു
ഇന്നീ രാവോ തീരും നേരം
ഈ കടമ്പ ചാടിടേണം ..ഈ കടമ്പ ചാടിടേണം

ആളുന്നിതാ ഈ അങ്ക തീപ്പന്തം
പൊയ്യോ നേരോ അറിയാതെ ഈ തീരാ പോരാട്ടം
കാതോരമേതും നീയാ ആക്രോശം
എന്താണിനി എന്നറിയാ പടയോട്ടം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padayottam blues

Additional Info

Year: 
2018

അനുബന്ധവർത്തമാനം