മേലെ മേലെ
വാർതെന്നലേ തെന്നലേ തെന്നലേ വാ ചങ്ങാതിയായ്
ഈ നെഞ്ചിലും ചുണ്ടിലും താളമായ് പോകും യാത്രയിൽ
വേനലാളിടുമെന്നാലും തൊഴാരുണ്ടൊരു തുണയായി
ദൂരമില്ല ഭാരമില്ല ഉള്ളും മുള്ളും തുന്നിതുന്നി
നമ്മളൊന്നായ് ചേരും നേരം...
മേലെ മേലെ നീലാകാശം
ഉരുകും ഭൂമി കാൽക്കീഴെ ...
പോണേ പോണേ നമ്മൾ പോണേ
ഉശിരായ് വീഴാതെ ..
ഇഷ്‌ക്കിൽ ഓ ഇഷ്‌ക്കിൽ തന്നത്താൻ മുങ്ങിപ്പൊങ്ങി
അലഞ്ഞിടുന്നേ മനസ്സിൽ
ആനന്ദക്കടലൊന്നേ അലയടിച്ചുയർന്നേ
മുന്നിൽ വന്നേ നീ ചിരിക്കെ
സങ്കടങ്ങൾ ആവിയാകും....
വേനലാളിടുമെന്നാലും തൊഴരുണ്ടൊരു തുണയായി
ദൂരമില്ല ഭാരമില്ല ഉള്ളും മുള്ളും തുന്നിതുന്നി
നമ്മളൊന്നായ് ചേരും നേരം...
മേലെ മേലെ നീലാകാശം
ഉരുകും ഭൂമി കാൽക്കീഴെ ...
പോണേ പോണേ നമ്മൾ പോണേ
ഉശിരായ് വീഴാതെ ..
അടരാതെ അങ്ങകലാതെ
ഇഴനെയ്തു വിരിയിച്ച ചങ്ങാത്തം
അതിരില്ല വളവില്ല..
ഉറവപോൽ മുറിയാതെ ഒഴുകുന്നേ പടരുന്നേ
ഇല്ലല്ലോ വേലികൾ ഒന്നാണേ നാമെന്നുമേ
വേനലാളിടുമെന്നാലും തൊഴരുണ്ടൊരു തുണയായി
ദൂരമില്ല ഭാരമില്ല ഉള്ളും മുള്ളും തുന്നിതുന്നി
നമ്മളൊന്നായ് ചേരും നേരം...
മേലെ മേലെ നീലാകാശം
ഉരുകും ഭൂമി കാൽക്കീഴെ ...
പോണേ പോണേ നമ്മൾ പോണേ
ഉശിരായ് വീഴാതെ ..