ആയിരം പൂ വിടർന്നൂ (Sad)

ആ...ആ...ആ...
ആയിരം പൂ വിടർന്നൂ എന്റെ മോഹവാടികയിൽ
പൂവുകൾ തേനണിഞ്ഞൂ രാഗചൈത്രയാമിനിയിൽ
ആയിരം പൂ വിടർന്നൂ എന്റെ മോഹവാടികയിൽ
നിന്നെ ഞാൻ കാത്തുനിന്നൂ മഞ്ഞണിഞ്ഞ രാവുകളിൽ
നിന്നെ ഞാൻ കാത്തുനിന്നൂ മഞ്ഞണിഞ്ഞ രാവുകളിൽ 
നിന്നെ ഞാനോർത്തു നിന്നൂ പൊന്നണിഞ്ഞ വേദികളിൽ
നിൻ നിഴൽപ്പോലെയെന്നെ പിൻതുടരാൻ അനുവദിക്കൂ
എന്നിലെ സൗരഭങ്ങൾ ഒന്നിനി നീ സ്വീകരിക്കൂ
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayiram Poo Vidarnnu